മയ്യിൽ :- ചാലഞ്ചേഴ്സ് മയ്യിലിന്റെ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെയ് 1 മുതൽ മയ്യിൽ IMNSGHSS ഗ്രൗണ്ടിൽ വെച്ച് നടക്കും. മെയ് 1 ബുധനാഴ്ച രാത്രി 7.30 ന് റിട്ടയേർഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ടി.പി പ്രേമരാജൻ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ രവി മണിക്കോത്ത് അധ്യക്ഷനാകും.
8 മണിക്ക് സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടിയും അമ്പാടി ബ്രദേർസ് അഴീക്കലും തമ്മിൽ ഉദ്ഘാടന മത്സരം നടക്കും.