ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവത്തിന് ഏപ്രിൽ 13 ന് തുടക്കമാകും


ചെറുകുന്ന്  :- ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവം ഏപ്രിൽ 13 മുതൽ 20 വരെ നടക്കും. എല്ലാ ദിവസവും വൈകീട്ട് ആറിന് ഉത്സവം പുറത്തെഴുന്നള്ളിക്കും. 13-ന് രാത്രി എട്ടിന് മഠത്തിലരയാൽക്കലേക്ക് ഉത്സവം എഴുന്നള്ളിക്കും. രാത്രി പത്തിന് തിടമ്പ് നൃത്തം.

ഏപ്രിൽ 14-ന് രാവിലെ 4.39 മുതൽ 5.12 വരെ വിഷുക്കണിദർശനം. രാത്രി ഒൻപതിന് ഉത്സവം എഴുന്നള്ളിപ്പ് ചുണ്ട പ്രയാങ്ങോട്ട് ശിവക്ഷേത്രത്തിലേക്ക്. രാത്രി ഒന്നിന് ചന്തം. രണ്ടിന് തിടമ്പ് നൃത്തം.

ഏപ്രിൽ 15-ന് രാത്രി എട്ടിന് കാഴ്ചവരവും ആചാരവെടിക്കെട്ടും, ഉത്സവം എഴുന്നള്ളിപ്പ് കണ്ണപുരം മാറ്റാങ്കിയിലേക്ക്.

ഏപ്രിൽ 16-ന് രാത്രി എട്ടിന് കാഴ്ചവരവും ആചാരവെടിക്കെട്ടും, ഉത്സവം എഴുന്നള്ളിപ്പ് കവിണിശ്ശേരിയിലേക്ക്.

ഏപ്രിൽ 17-ന് രാത്രി എട്ടിന് കാഴ്ചവരവും ആചാരവെടിക്കെട്ടും. 

ഏപ്രിൽ 18-ന് രാത്രി ഒൻപതിന് ഉത്സവം എഴുന്നള്ളിപ്പ് ആയിരംതെങ്ങ്-മുങ്ങം ഭാഗത്തേക്ക്.

ഏപ്രിൽ 19-ന് രാത്രി എട്ടിന് പറശ്ശിനിമടപ്പുര വക കാഴ്ച വരവും ആചാരവെടിക്കെട്ടും. ഉത്സവം എഴുന്നള്ളിപ്പ് പാപ്പിനിശ്ശേരിയിലേക്ക്. 

ഏപ്രിൽ 20-ന് പുലർച്ചെ നാലിന് ചിറ പ്രദക്ഷിണം, തിടമ്പ് നൃത്തം, വെടിക്കോട്ടയിൽ എഴുന്നള്ളിപ്പും ആചാരവെടിക്കെട്ടും. . ആറിന് അകത്തെഴുന്നെള്ളിപ്പ്. രാത്രി പത്തിന് കളത്തിലരിയും പാട്ടും. 

എല്ലാ ദിവസവും രാവിലെ 10.30 മുതൽ 12.30 വരെ നാദസ്വരക്കച്ചേരിയും രണ്ട് മുതൽ മൂന്ന് വരെ ചാക്യാർകൂത്തും വൈകീട്ട് 3.30 മുതൽ 5.30 വരെ തായമ്പക, കേളി, കൊമ്പ് പറ്റ് എന്നിവയുമുണ്ടാകും.

Previous Post Next Post