ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു

 


കണ്ണൂർ:-ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു. തലശ്ശേരി പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്.

ഇന്നലെ വൈകിട്ടാണ് ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണത്. ഗുരുതരമായ നിലയില്‍ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Previous Post Next Post