സീറോ ഷാഡോ ഡേ ; കണ്ണൂരിൽ ഏപ്രിൽ 21 ന്‌ നിഴലില്ലാ ദിവസം


കണ്ണൂർ :- സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങൾ ഈ മാസത്തിൽ കേരളത്തിലൂടെ കടന്ന് പോകും. നട്ടുച്ചക്ക് സൂര്യൻ തലക്ക് മുകളിലായിരിക്കും എന്ന് പറയാറുണ്ടെങ്കിലും എല്ലായ്പ്പോഴും അത് സംഭവിക്കുന്നില്ല. എന്നാൽ സൂര്യൻ നേരെ മുകളിലൂടെ കടന്ന് പോകുന്ന രണ്ട് ദിവസങ്ങൾ ഒരു വർഷത്തിൽ ഉണ്ടാകും.

സീറോ ഷാഡോ ഡേ എന്ന് ശാസ്‌ത്ര ലോകം വിളിക്കുന്ന ഈ ദിവസങ്ങളിൽ ഒന്ന് ഉത്തരായന കാലത്തും മറ്റൊന്ന് ദക്ഷിണായന കാലത്തുമാണ്‌. ഭൂമധ്യരേഖയിൽ അത് മാർച്ച് 21-നും സെപ്റ്റംബർ 22-നുമാണ്. അക്ഷാംശ രേഖക്ക് അനുസൃതമായി മറ്റുള്ളിടങ്ങളിൽ ഇതിൽ മാറ്റം ഉണ്ടാകും.

ഈ ദിവസങ്ങളിൽ നട്ടുച്ച സമയത്ത് സൂര്യൻ നമ്മുടെ നേരെ മുകളിൽ വരികയും നിഴലുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. ബാക്കി ദിവസങ്ങളിൽ നട്ടുച്ചക്ക് തെക്കോട്ടോ വടക്കോട്ടോ ചെറിയ നിഴലുകളുണ്ടാകും. കണ്ണൂരിൽ 21ന്‌ പകൽ 12.27നാണ്‌ നിഴലില്ലാ ദിവസം അനുഭവപ്പെടുന്നത്‌.

Previous Post Next Post