മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സീസൺ ഒന്ന് ഏകദിന ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് ആറാമത്തെ മത്സരത്തിൽ നാഷണൽ സ്റ്റോൺ പാർക്ക് പാടിക്കുന്ന് 2 വിക്കറ്റിന് ഇക്മാസ് മലപ്പട്ടത്തെ പരാജയപ്പെടുത്തി ഫൈനലിലെത്തി. ഇന്നത്തെ മത്സരത്തിൽ നാഷണൽ സ്റ്റോൺ പാർക്ക് പാടിക്കുന്ന് ക്യാപ്റ്റൻ ഹാഷിം വി.പിയെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു .
കേരള ഫുട്ബോൾ അസോസിയേഷൻ മുൻ വൈസ്പ്രസിഡന്റ് എം.വി മോഹനൻ ഇന്നത്തെ മത്സരം ഉദ്ഘാടനം ചെയ്തു. രാഹുൽ മാണിക്കോത്ത് അധ്യക്ഷം വഹിച്ചു. കൺവീനർ ബാബു പണ്ണേരി, ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത്, ടി.പി ഷൈജു എന്നിവർ സംസാരിച്ചു . ശരത് പി.വി സ്വാഗതവും രാജേഷ് ചാണ്ടി നന്ദിയും പറഞ്ഞു.