മട്ടന്നൂർ :- സമ്മർ ഷെഡ്യൂളിൽ ഇൻഡിഗോ എയർലൈൻസിന്റെ കണ്ണൂർ-ചെന്നൈ സെക്ടറിലെ സർവീസിൽ സമയക്രമത്തിൽ മാറ്റം. രാവിലെ 9.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11ന് ചെന്നൈയിൽ എത്തുന്ന വിമാനം തിരിച്ച് രാത്രി 8.25ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 9.55ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് പുതുക്കിയ സമയം. മേയ് 9 മുതലാണ് ഈ സമയ ക്രമം നിലവിൽ വരിക. ഇൻഡിഗോ കണ്ണൂർ-അബുദാബി സർവീസുമായി ബന്ധപ്പെട്ടാണ് ചെന്നൈ സർവീസ് സമയത്തിൽ മാറ്റം.
ചെന്നൈ-കണ്ണൂർ-അബുദാബി, അബുദാബി-കണ്ണൂർ-ചെന്നൈ രീതിയിലാണു പുതിയ സർവീസ് വരുന്നത്. നിലവിൽ രാവിലെ 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 12.20ന് ചെന്നൈയിൽ എത്തി, 8.25ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് 10.15ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണു സമയം.