തിരുവനന്തപുരം :- വേനലവധിയിൽ വിദ്യാർഥികൾക്ക് ശില്പശാലകളും ക്യാമ്പുകളും സംഘടിപ്പിക്കുന്നതിന് സ്കൂളുകൾ വിദ്യാഭ്യാസ ഓഫീസറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് സർക്കാർ. ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടി വന്നാൽ പത്തുദിവസത്തിൽ കൂടരുത്.
അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തരുതെന്നും കർശന നിർദേശം. വേനലവധികളിൽ കുട്ടികൾക്ക് സ്കൂളിലെത്തേണ്ടിവരുന്നത് സംബന്ധിച്ച് പരാതികൾ വന്നതിനെത്തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നടപടി.