കണ്ണൂർ അഥീന നാടക നാട്ടറിവ് വീടിൻ്റെ ആഭിമുഖ്യത്തിൽ "തെളിനീര്" കലാകാര സംഗമം നടത്തി


പറശ്ശിനിക്കടവ് :- കണ്ണൂർ അഥീന നാടക നാട്ടറിവ് വീടിൻ്റെ ആഭിമുഖ്യത്തിൽ "തെളിനീര്" കലാകാര സംഗമം നടത്തി. മയ്യിൽ റോയൽ ക്രൂയിസ് സൊസൈറ്റിയുടെ ഹൗസ് ബോട്ടിൽ നടന്ന പരിപാടി കലാസംവിധായകൻ സന്തോഷ് കരിപ്പൂൽ ഉദ്ഘാടനം നിർവ്വഹിച്ചു. ശിഖകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

നാവിക സേനയിലേക്ക് പ്രവേശനം ലഭിച്ച പി.കെ അഭിരാമിക്കുള്ള യാത്രയയപ്പ് ചടങ്ങും സംഗമത്തിൽ വെച്ച് നടന്നു. നാടൻ കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള മണിരത്ന പുരസ്കാര ജേതാവ് റംഷി പട്ടുവം, കേരള ഫോക് ലോർ അക്കാദമി യുവ പ്രതിഭാ പുരസ്കാരം കരസ്ഥമാക്കിയ ശരത്കൃഷ്ണൻ മയ്യിൽ, കലാഭവൻ മണി ഫൗണ്ടേഷൻ ഓടപ്പഴം പുരസ്കാര ജേതാക്കളായ മഹേഷ് കീഴറ, നന്ദു ഒറപ്പടി, ശ്രീത്തു ബാബു., പി.ജെ.ആൻ്റണി സ്മാരക ദേശീയ പുരസ്കാര ജേതാവ് വൈഖരി സാവൻ, കേരള അധ്യാപക യോഗ്യതാ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീത്തു ബാബു, ദേവിക എസ് ദേവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ശിശിര കാരായി, സുധീഷ് കോട്ടയം തട്ട്, ശത്രുഘ്നൻ മയൂഖം , ശോഭൻലാൽ, ദിൽന കെ തിലക്, രാജിഷ രാജ്, പവന കെ ദാസ് , പ്രജിത്ത് ഒ.പി, അനുരാഗ് സതീഷ്, ശ്രീജിത്ത് ഇരിണാവ് , പ്രണവ് അഥീന, നന്ദു ഒറപ്പടി തുടങ്ങിയവർ സംസാരിച്ചു.



Previous Post Next Post