തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇലക്ഷൻ ഡ്രൈവിന് തുടക്കമായി


തളിപ്പറമ്പ് :- തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിംലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇലക്ഷൻ ഡ്രൈവിന് തുടക്കമായി. ആന്തൂർ കടമ്പേരിയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. അബൂബക്കർ വായാട് അധ്യക്ഷനായി. കൊടിപ്പൊയിൽ മുസ്തഫ പ്രഭാഷണം നടത്തി. കബീർ ബക്കളം, കെ.വി ഷാജിൽ, എം.കെ ശബീർ, വി.വി അബ്ദുൽ ഫത്താഹ്, എം.കെ ജാഫർ, കെ.വി ശമീർ, സി അഷ്റഫ്, കെ.വി മുനീർ, കെ.കെ മൊയ്തു, ലത്തീഫ് വടക്കാഞ്ചേരി, പി.പി ജംഷി എന്നിവർ സംസാരിച്ചു. 

മയ്യിലിൽ ടി.വി അസൈനാർ ഉദ്ഘാടനം ചെയ്തു. ഷുക്കൂർ പരിയാരം അധ്യക്ഷനായി.അഹമ്മദ് തേർളായി, സി.കെ മുഹമ്മദ്, എം.കെ കുഞ്ഞഹമ്മദ് കുട്ടി, എം.വി സുമയ്യ, ജുബൈർ, സിറാജ് കണ്ടക്കൈ എന്നിവർ സംസാരിച്ചു. മലപ്പട്ടത്ത് ജില്ലാ സെക്രട്ടറി സി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു‌. ടി.പി മുഹമ്മദ് അധ്യക്ഷനായി. കുറ്റ്യാട്ടൂരിൽ സമദ് കടമ്പേരി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ മൗലവി അധ്യക്ഷനായി. ഹാഷിം എളംബയിൽ, ശംസുദ്ദീൻ വേശാല, ഖാദർ ചെറുവത്തല, എം.കെ ഹഫീൽ എന്നിവർ സംസാരിച്ചു.

കൊളച്ചേരിയിൽ സി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അധ്യക്ഷനായി. ആറ്റക്കോയ തങ്ങൾ, മൻസൂർ പാമ്പുരുത്തി, കെ മുഹമ്മദ് കുട്ടി, അന്തായി നൂഞ്ഞേരി സംസാരിച്ചു. 

രണ്ടാം ദിവസമായ ഇന്ന്   ഏപ്രിൽ 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് ഏഴാംമയിലിൽ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള ഉദ്ഘാടനം ചെയ്യും. 4 മണിക്ക് പൊയിൽ - പരിയാരം, 5 മണിക്ക് ചപ്പാരപ്പടവ്, 6 മണിക്ക് പൊക്കുണ്ട് - കുറുമാത്തൂർ എന്നിവിടങ്ങളിലും പര്യടനം നടത്തും.

Previous Post Next Post