കുറ്റ്യാട്ടൂർ:- കുഞ്ഞിമൊയ്‌തീൻ പീടികക്ക് സമീപം വൻ തീപ്പിടിത്തം. മയ്യിൽ-ചാലോട് പ്രധാന റോഡിന് സമീപത്തെ പറമ്പിലാണ് തീപ്പിടിത്തം ഉണ്ടായത്.
തുടർന്ന് സമീപ ഭാഗങ്ങളിലേക്കും പടർന്ന തീ മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് തീപ്പിടിത്തം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുന്നത്.
തുടർന്ന് ഫയർ ആൻഡ് റെസ് ടീമിനെ വിവരമറിയിച്ചു. തളിപ്പറമ്പ്, മട്ടന്നൂർ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറിലേറെ നടത്തിയ ശ്രമത്തിന് ഒടുവിലാണ് തീയണക്കാൻ കഴിഞ്ഞത്.