ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു


മസ്‌കറ്റ് :- ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലപ്പുറം കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) മരിച്ചത്. 

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം ഉണ്ടായത്. മിസ്ഫ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒമാനി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 11 വർഷ​ത്തോളമായി സുഹൂൽ ഫൈഹ കമ്പയിലുണ്ടായിരുന്ന റഫീഖ്​ മവേല മാർക്കറ്റിൽ ഡെലിവറി സൂപ്പർ വൈസറായായിരുന്നു ജോലി ചെയ്​തിരുന്നത്​. പിതാവ്​: മുഹമ്മദ്​. മാതാവ്​: അലീമ. ഭാര്യ: ശഹാന: അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട്​ മക്കളുണ്ട്​.  

Previous Post Next Post