വളപട്ടണം :- ഇൻസ്‌റ്റഗ്രാമിൽ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാൻ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിനിക്ക് 3783 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. വളപട്ടണം പൊലീസ് കേസെടുത്തു.