ആരോട് പറയാൻ ആര് കേൾക്കാൻ ; കൊളച്ചേരി തങ്ങൾ റോഡിന് സമീപം മാസങ്ങളോളമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു


കൊളച്ചേരി :- കൊളച്ചേരിയിലെ തങ്ങൾ റോഡ് അംഗൻവാടിയിലേക്ക് പോകുന്ന കട്ട് റോഡിൽ മാസങ്ങളോളമായി പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പാഴായി ഒഴുകുകയാണ് . വാഹനങ്ങൾ പോലും വളരെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

പല പ്രാവശ്യം കൊളച്ചേരി വാട്ടർ അതോറിറ്റിയെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഇവിടെ  വരാനും ഇതിനൊരു പരിഹാരം കാണാനും ശ്രമിച്ചിട്ടില്ല. വാർഡ് മെമ്പറെയും പലവട്ടം ഈ പ്രശ്‌നങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും അധികാരികൾ ഈ പ്രശ്നത്തിന് പരിഹാര നടപടികൾ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Previous Post Next Post