അൽ - ഫലാഹ് തൻവീർ റമളാൻ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി


കൊളച്ചേരി :- നാലാംപീടിക അൽ ഫലാഹ് ഇസ്‌ലാമിക് സെന്റർ റമളാൻ ഓൺലൈൻ ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം AFIC ഓഫീസിൽ വെച്ച് നടന്നു. പ്രസിഡന്റ് മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ ഉമ്മർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. ഒന്നാം സമ്മാനം നേടിയ ഫാത്തിമ മെഹ്റിൻ പന്ന്യങ്കണ്ടി കമ്പിൽ നാഷണൽ ഫർണിച്ചർ സ്പോൺസർ ചെയ്ത സ്റ്റഡി ടേബിൾ പ്രസിഡന്റ് മുഹമ്മദലി ഫൈസിയിൽ നിന്നും,  രണ്ടാംസമ്മാനം നേടിയ നണിയൂർ നമ്പ്രം  മഹ്ജിസ് കെ.പി കമ്പിൽ ഫോക്കസ് വേൾഡ് സ്പോൺസർ ചെയ്ത സീലിംഗ് ഫാൻ ജനറൽ സെക്രട്ടറി റഹീസ് കെ.പിയിൽ നിന്നും, മൂന്നാം സമ്മാനം നേടിയ പാട്ടയം എ.വി മറിയം കമ്പിൽ വുഡ് ഡെക്കർ സ്പോൺസർ ചെയ്ത ഫൈബർ ചെയർ ഗൾഫ് പ്രതിനിധി ഷുഹൈബ്.കെയിൽ നിന്നും ഏറ്റുവാങ്ങി.  

പ്രോത്സാഹന സമ്മാനത്തിന് അർഹരായവർക്ക് ദോഹ കോർപറേറ്റ് കെയർ , നാലാംപീടിക മൊമെന്റോ ഗാലറി സ്പോൺസർ ചെയ്ത സോസ് പാൻ വൈസ് പ്രസിഡന്റ് ഉമ്മർ മൗലവി, സെക്രട്ടറി കെ.എം.പി അഷ്റഫ് , ട്രഷറർ: നൗഷാദ്. എം.കെ, മുഹമ്മദ് കുഞ്ഞി പി.എം, ഗൾഫ് പ്രതിനിധി മുഹമ്മദലി പി.പി എന്നിവർ വിതരണം ചെയ്തു. അഷ്‌റഫ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി പി.എം, മുഹമ്മദലി പി.പി, ഷുഹൈബ്.കെ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി റഹീസ് കെ.പി സ്വാഗതവും ട്രഷറർ നൗഷാദ് എം.കെ നന്ദിയും പറഞ്ഞു.

Previous Post Next Post