ചേലേരി :- അപകടഭീഷണി ഉയർത്തുന്ന കാരയാപ്പ് റോഡിലെ വൈദ്യുതി ലൈനുകളും തൂണുകളും മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കാരയാപ്പ് ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് ഇ ബി കൊളച്ചേരി സെക്ഷൻ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി.
കാരയാപ്പ് പള്ളിവാർഡ് മെമ്പർ എൻ.പി സുമയ്യത്തിന്റെ നേതൃത്വത്തിൽ നിവേദനം കൈമാറി.