കണ്ണൂർ :- റമദാൻ - വിഷു പ്രത്യേക പാക്കേജുകളുമായി കെഎസ്ആർടിസി ടൂറിസം സർവീസ്. 3 സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്.
മൂന്നാർ - കാന്തല്ലൂർ
11നു വൈകിട്ട് 7നു കണ്ണൂരിൽ നിന്നു പുറപ്പെടും. ഒന്നാം ദിവസം മൂന്നാർ സന്ദർശിച്ചു മറയൂരിൽ താമസിക്കും. രണ്ടാം ദിവസം മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങൾ സന്ദർശിച്ചു മൂന്നാം ദിവസം കണ്ണൂരിൽ തിരിച്ചെത്തും.
വാഗമൺ - ചതുരംഗപ്പാറ
11നു വൈകിട്ട് 7നു കണ്ണൂരിൽ നിന്നു പുറപ്പെട്ടു ഒന്നാം ദിവസം വാഗമണിലും രണ്ടാം ദിവസം ചതുരംഗപ്പാറയിലും സന്ദർശനം നടത്തും. മൂന്നാം ദിവസം രാവിലെ 6നു കണ്ണൂരിൽ തിരിച്ചെത്തും.
ജംഗിൾ സഫാരി
17, 28 തീയതികളിൽ രാവിലെ 5.30നു കണ്ണൂരിൽ നിന്നും പുറപ്പെട്ടു എടയ്ക്കൽ ഗുഹ, തൊള്ളായിരം കണ്ടി ഗ്ലാസ് പാർക്ക്, മുത്തങ്ങ വന്യജീവി സാങ്കേതത്തിലൂടെയുള്ള നൈറ്റ് ജംഗിൾ സഫാരിയും കഴിഞ്ഞു രാത്രി 3ന് കണ്ണൂരിൽ തിരിച്ചെത്തും.
ചാർട്ടേഡ് ട്രിപ്പുകൾ
ഷെഡ്യൂൾഡ് യാത്രകൾക്കു പുറമേ ഗ്രൂപ്പുകൾക്ക് ചാർട്ടേഡ് ട്രിപ്പുകളുമുണ്ട്. എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്ക് (ബാണാസുര സാഗർ ഡാം, എൻ ഊര്, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്) ഏകദിന യാത്രയും സംഘടിപ്പിക്കുന്നുണ്ട്.
ഫോൺ : 9496131288, 8089463675.