പന്ന്യങ്കണ്ടി :- യെനപ്പോയ മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദം നേടിയ Dr.ബാസില കെ.എം.പിയെ പന്ന്യങ്കണ്ടി ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി.
ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മമ്മു.പി, ജനറൽ സെക്രട്ടറി റഹീസ് കെ.പി, ട്രഷറർ അബ്ദു പറമ്പിൽ, യൂത്ത് ലീഗ് ശാഖ ജനറൽ സെക്രട്ടറി റമീസ് എ.പി, പഞ്ചായത്ത് എം എസ് എഫ് വൈസ് പ്രസിഡന്റ് അസീം പന്ന്യങ്കണ്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പി.കെ.എ റഹീം മാസ്റ്ററിന്റെ പേരമകളും പി.മുഹമ്മദ് കുഞ്ഞിയുടെ മകളുമാണ് ബാസില.