വന്ദേഭാരത് സമയമാറ്റം മെയ് 13 മുതൽ


കണ്ണൂർ :- തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ വന്ദേഭാരത് എക്സ്പ്രസിന്റെ (20632) സമയക്രമം എറണാകുളത്തിനും കാസർഗോഡിനും ഇടയിൽ മെയ് 13 മുതൽ മാറുന്നു. ഇതുവരെ വൈകിട്ട് 6.35ന് എറണാകുളം ജങ്ഷനിൽ എത്തുന്ന ട്രെയിൻ 13 മുതൽ 6.42ന് എത്തി 6.45ന് ആണ് പുറപ്പെടുക. 

മറ്റു സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന സമയം ഇങ്ങനെ ; തൃശൂർ 7.58, ഷൊർണൂർ 8.32, തിരൂർ 9.04, കോഴിക്കോട് 9.34, കണ്ണൂർ 10.38, കാസർഗോഡ് 11.48. മറ്റു സ്‌റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ല.

Previous Post Next Post