മൊറാഴ അഞ്ചാംപീടികയിൽ കവർച്ച ; വീട് കുത്തിതുറന്ന് പത്ത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവർന്നു


തളിപ്പറമ്പ് :-  മൊറാഴ അഞ്ചാംപീടികയിൽ വീട് കുത്തിതുറന്ന് പത്ത് പവന്റെ ആഭരണങ്ങളും 15,000 രൂപയും കവർന്നു. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയമായിരുന്നു കവർച്ച.  മൊറാഴ അഞ്ചാംപീടികയിലെ കുന്നിൽ ഹൗസിൽ ശശിധരന്റെ വീട്ടിലാണ് കവർച്ച നടന്നത്. മെയ് 23ന് വ്യാഴാഴ്ച വീട്ടുകാർ കുടുംബസമേതം കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി കണ്ടത്. 

മുകളിലേത്തെ നിലയിലെ വാതിൽ കുത്തിതുറന്ന് അകത്തേക്ക് കയറിയ മോഷ്ടാവ് താഴെത്തെ നിലയിലെ കിടപ്പുമുറികൾ കുത്തിതുറന്ന് അലമാരയിൽ സൂക്ഷിച്ച 10 പവന്റെ ആഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമയുടെ മകൻ അമൽ ശശിധരന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post