ആശാവർക്കർമാരുടെ ഇൻസെന്റീവിന് 15 കോടി


തിരുവനന്തപുരം :- ആശാവർക്കർമാരുടെ ഇൻസെന്റീവ് വിതരണം നൽകുന്നതടക്കമുള്ള ചെലവുകൾക്കായി ദേശീയ ആരോഗ്യ മിഷന് ധനവകുപ്പ് 55 കോടി രൂപ അനുവദിച്ചു. മിഷന് അനുവദിച്ച കേന്ദ്ര ഫണ്ട് ലഭ്യമാക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം തുക നൽകിയത്. 

ഇതിൽ 15 കോടി രൂപയാണ് മിഷനു കീഴിലെ ആശാവർക്കർമാരുടെ ഇൻസെന്റീവ് വിതരണത്തിനു വിനിയോഗിക്കുക. 26,000 ആശാവർക്കർമാർക്ക് ഏപ്രിലിലെ ഇൻസെൻ്റീവ് ആണു ലഭിക്കുക.

Previous Post Next Post