ഓൺലൈൻ ജോലിയുടെ പേരിൽ തട്ടിപ്പ് ; 2.18 ലക്ഷം നഷ്ടമായി


കണ്ണൂർ :- ടെലിഗ്രാം വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. രണ്ടുപേർക്ക് പണം നഷ്ടമായി. പിണറായി സ്വദേശിയായ യുവതിക്ക് 1,41,005 രൂപയും എളയാവൂർ സ്വദേശിക്ക് 77,880 രൂപയുമാണ് നഷ്ടമായത്. നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ആദ്യം ലാഭത്തോടുകൂടി പണം തിരികെ നൽകി. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ നൽകിയെങ്കിലും പണമോ ലാഭമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കേസ്.

എസ്.ബി.ഐ യോനോ റിവാർഡ് പോയിന്റ്റ് റെഡീം ചെയ്യുന്നതിനായി ഫോണിൽ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്ത് യുവാക്കൾക്ക് പണം നഷ്ടമായി. ചക്കരക്കൽ, ന്യൂ മാഹി സ്വദേശികൾക്ക് 50,000, 2030 രൂപ നഷ്ടമായി. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതനുസരിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പി യും നൽകിയതിനെ തുടർന്നാണ് പണം നഷ്ടമായത്.

Previous Post Next Post