കണ്ണൂർ :- സമൂഹവിരുദ്ധർക്കും സ്ഥിരം കുറ്റവാളികൾക്കുമെതിരെ നടക്കുന്ന 'ഓപ്പറേഷൻ ആഗ്' സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 306 പേർ പിടിയിലായി. 15 മുതലാണ് സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 213 പേർക്കെതിരെ കേസെടുത്തു.
വാറണ്ട് കേസിൽ പ്രതികളായ 63 പേർക്കെതിരെയും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ടുപേർക്കെതിരെയും കാപ്പ പ്രകാരം ഒരാൾക്കെതിരെയും നടപടി സ്വീകരിച്ചു. മറ്റ് ക്രിമിനൽ കേസിൽപ്പെട്ട 27 പേരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു.