കണ്ണൂർ :- നാലു വർഷത്തിനിടെ സംസ്‌ഥാനത്തു പേവിഷബാധയേറ്റ് മരിച്ചത് 47 പേർ. ഇതിനു പുറമേ 22 പേരുടെ മരണം പേവിഷബാധ മൂലമാണെന്നു സംശയിക്കുന്നതായും വിവരാവകാശ മറുപടിയിൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ കാലയളവിൽ 10,03,215 പേർ നായയുടെ കടിയേറ്റു ചികിത്സ തേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് നാലു വർഷത്തിനുള്ളിൽ കൂടുതൽ പേർ മരിച്ചത് 12. ഇടുക്കി, കാസർഗോഡ് ജില്ലകളിലാണ് മരണം കുറവ്. ഈ കാലയളവിൽ ഒരാൾ വീതമാണ് ഈ ജില്ലകളിൽ മരിച്ചത്.
കൊല്ലം 10, ആലപ്പുഴ 9, തൃശൂർ 8, പാലക്കാട് 6, കണ്ണൂർ, കോഴിക്കോട് 5 വീതം, എറണാകുളം, മലപ്പുറം 3 വീതം, കോട്ടയം, വയനാട്, പത്തനംതിട്ട 2 വീതം എന്നിങ്ങനെയാണ് നാലു വർഷത്തിനിടെ മരിച്ചവരുടെ എണ്ണം. ഈ കാലപരിധിയിൽ നായയുടെ കടിയേറ്റു ചികിത്സക്കെത്തിയവർ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ 1,46,852 പേർ. വയനാട് ജില്ലയിലാണ് കടി യേറ്റു ചികിത്സയ്ക്കെത്തിയവർ കുറവ് 25,961പേർ.