അശാസ്ത്രീയമായ മാലിന്യ സംസ്കരണം ; കണ്ണൂരിലെ ജ്യൂസ് സെൻ്റർ ഉടമയ്ക്ക് 5000 രൂപ പിഴ


കണ്ണൂർ :- അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കണ്ണൂരിലെ ജൂസ് സെൻ്റർ ഉടമയ്ക്ക് 5000 രൂപ പിഴ. കാൾടെക്സിലെ വാവാച്ചി ജ്യൂസ് സെന്ററിലെ അജൈവ മാലിന്യങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ കൈകാര്യം ചെയ്തതിന് കടയുടെ ഉടമസ്ഥന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിഴ ചുമത്തി. പാൽ കവർ ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് പൂർണമായി നൽകാതെ പുഴാതിയിലുള്ള വീടിൻ്റെ പിറകുവശത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായി ശുചിത്വമാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി.

 മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കാൻ സ്ക്വാഡ് നിർദ്ദേശം നൽകി. 5000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി. സ്ക്വാഡ് ലീഡർ ഇ.പി സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരീകുൽ അൻസാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post