തിരുവനന്തപുരം :- മാർച്ച് ആദ്യം മുതൽ മേയ് 12 വരെ സംസ്ഥാനത്ത് മഴയിലുണ്ടായ കുറവ് 53 ശതമാനം. 209.2 മില്ലീമീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് കിട്ടിയത് 99 മില്ലിലിറ്റർ. ഇടുക്കി, വയനാട് ജില്ലകളിൽ വരൾച്ചമൂലം കനത്ത വിളനാശമാണുണ്ടായതെന്നും വരൾച്ച വിലയിരുത്താൻ കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി വിലയിരുത്തി.
ഇടുക്കി, കാസർഗോഡ് , കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ മഴയുടെ കുറവ് 60 ശതമാനത്തിലധികമായിരുന്നു. കോഴിക്കോട് ജില്ലയിൽ കുറവ് 88 ശതമാനം. മുൻവർഷത്തെ അപേക്ഷിച്ച് മേൽമണ്ണിൽ അഞ്ചുമുതൽ ഏഴുഡിഗ്രി വരെ കൂടുതൽ ചൂട് രേഖപ്പെടുത്തിയതാണ് കാർഷികമേഖലയ്ക്ക് തിരിച്ചടിയായത്.