60-ാം പിറന്നാൾ ആഘോഷിച്ച് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ


നാറാത്ത് :- കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ 60-ാം പിറന്നാൾ ആഘോഷം നാറാത്ത് ശ്രീമന്ദിരത്തിൽ വെച്ച് നടന്നു. ആദ്ധ്യാത്മിക പ്രഭാഷണ രംഗത്ത് ഇതിനകം മൂവായിരത്തോളം വേദികൾ പിന്നിട്ട കെ.എൻ രാധാകൃഷ്ണൻ മാസ്റ്ററുടെ പിറന്നാൾ ആഘോഷം  പുലർച്ചെ 4.30 ന് ഏകദിന അഖണ്ഡഭാഗവതജ്‌ഞത്തോടെ ആരംഭിച്ചു. ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, സുകൃത ഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകൾ നടത്തി. യജ്ഞാചാര്യൻ എൻ.കെ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ആദരസമ്മേളനം സ്വാമി ആത്മചൈതന്യ ഉദ്ഘാടനം ചെയ്തു. ആർഷസംസ്കാര ഭാരതി ജില്ലാ പ്രസിഡൻ്റ് ഉണ്ണികൃഷ്ണവാര്യർ അധ്യക്ഷത വഹിച്ചു.

മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയരക്ടർ കെ.സി സോമൻ നമ്പ്യാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി മുൻ ചെയർമാൻ കെ.പി ജയബാലൻ, ചുമർചിത്രകാരി സുലോചന മാഹി, മുരളീധര വാര്യർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം പി.കെ ജയകുമാർ, കവിമധു നമ്പ്യാർ മാതമംഗലം , അഡ്വ. പ്രജീഷ് നായർ, വിജയൻ മണ്ണൻപഴശ്ശി, നന്ദാത്മജൻ കൊതേരി, സുകുമാരൻ പെരിയച്ചൂർ, ആർട്ടിസ്റ്റ് ശശികല , ആർട്ടിസ്റ്റ്സ് വെൽഫെയർ അസോ. ഫോർ കൾച്ചർ ( അവാക് ) സംസ്ഥാന പ്രസിഡൻ്റും സംഘാടക സമിതി ജന.കൺവീനറുമായ രാജേഷ് പാലങ്ങാട്ട്, കണ്ണൂർ കോർപ്പറേഷൻ മുൻ കൗൺസിലർ ടി.കെ വസന്ത, സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട്, മുൻ ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം.വി മുകുന്ദൻ, പ്രജിത്ത് ഇരിട്ടി, മട്ടന്നൂർ ശ്രീങ്കരപീഠം മാനേജിംഗ് ഡയരക്ടർ സി.എച്ച് മോഹൻദാസ്, മൃദംഗ വിദ്വാൻ പി.മനോജ് കുമാർ, യു.നാരായണൻ, ജി.വിശാഖൻ, പി.പി സീത , രജനി ഗണേഷ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി എൻ.വി പ്രജിത്ത്, സേവഭാരതി സംസ്ഥാന സെക്രട്ടറി എം.രാജീവൻ തുടങ്ങിയവർ സംസാരിച്ചു.

ഷഷ്ടിപൂർത്തി മംഗളപത്രം മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാരിൽ നിന്ന് കെ.എൻ രാധാകൃഷ്ണനും സഹധർമ്മിണി ഷീജയും ഏറ്റുവാങ്ങി. ആർഷസംസ്കാരഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാഷണ പരമ്പര രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. വൈകീട്ട് 6.30 ന് ഏകദിന ഭാഗവതയജ്ഞത്തിൻ്റെ പൂർണാ ഹൂതിയോടെ ചടങ്ങുകൾ പരിസമാപ്തിയായി.



Previous Post Next Post