BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു


ചേലേരി :- BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. ചേലേരി ഈശാനമംഗലം സങ്കല്പ് IAS അക്കാദമിയിൽ വെച്ച് നടന്ന പരിപാടി BJP സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. BJP കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തിയ  നീരദിനേയും ചടങ്ങിൽ ആദരിച്ചു.

വാർഡ് മെമ്പർ വി.വി ഗീത, BJP സംസ്ഥാന കമ്മിറ്റി അംഗം ബേബി സുനഗർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. BJP കൊളച്ചേരി പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ദേവരാജൻ സ്വാഗതവും ടി.പ്രദീപൻ നന്ദിയും പറഞ്ഞു.





Previous Post Next Post