നരസിംഹ ജയന്തി ആഘോഷവും പ്രഹ്ലാദസ്തുതി മത്സരവും നടത്തി

 


കൂടാളി:പുറവൂർ ശ്രീലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ നരസിംഹ ജയന്തിയോടനുബന്ധിച്ച് ശ്രീമദ് ഭാഗവതം കിളിപ്പാട്ടിലെ പ്രഹ്ലാദ സ്തുതി മത്സരം സംഘടിപ്പിച്ചു.ക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി ശ്രീധരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു .ആർഷ സംസ്കാര ഭാരതി സംസ്ഥാന അധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം  നിർവഹിച്ചു.ഉണ്ണി കൃഷ്ണവാരിയർ പട്ടാന്നൂർ അനുഗ്രഹ ഭാഷണം നടത്തി.മത്സരത്തിൽ യഥാക്രമം ധ്വനി അജിത് കുമാർ ,ദേവനന്ദ രൂപേഷ് , ദേവയാനി നമ്പ്യാർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ജേതാക്കൾക്ക് 

പി വി മാധവിയമ്മയുടെയും  കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയുംസ്മരണാർത്ഥം 7001,5001, 3001 രൂപയുടെ കേഷ് പ്രൈസും , പ്രശസ്തിപത്രവും നൽകി. പിവിദിനേശ് ചന്ദ്രൻ,ആർ സുജാത,സി വി രവീന്ദ്രനാഥ്,വി രവീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു .പി ദിലീപ് കുമാർ സ്വാഗതവും ഐവി രമേശൻ നന്ദിയും പറഞ്ഞു.നരസിംഹ ജയന്തിയുടെ അനുബന്ധിച്ച് പ്രസാദ് സദ്യയും നടത്തി.

Previous Post Next Post