തിരുവനന്തപുരം :- 12 കോടിരൂപ ഒന്നാം സമ്മാനം നൽകുന്ന വിഷു ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്കു 2 മണിക്ക് നടക്കും. 10 കോടിയുടെ മൺസൂൺ ബമ്പർ ഇന്നു വിപണിയിലെത്തുകയും ചെയ്യും. കഴിഞ്ഞ വർഷത്തെപ്പോലെ വിഷു ബമ്പറിന്റെ 42 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറിയും അച്ചടിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ വിറ്റുപോയി.
മഴ കാരണം ഇത്ത വണ 15,000 ടിക്കറ്റുകൾ ബാക്കിയാണ്. 300 രൂപയാണു ടിക്കറ്റു വില. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും ലഭിക്കും. ഇന്നു പുറത്തിറക്കുന്ന മൺസൂൺ ബമ്പർ ടിക്കറ്റിന്റെ വില 250 രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31 നാണു നറുക്കെടുപ്പ്.