കൊച്ചി :- തീർഥാടകർ അടക്കമുള്ളവർക്കുള്ള താമസസൗകര്യമടക്കം നേരിൽക്കണ്ട് വിലയിരുത്താൻ ഹൈക്കോടതി ജഡ്ജിമാർ ശബരിമല സന്ദർശിക്കും. ഹൈക്കോടതിയിൽ ദേവസ്വം ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കർ വി മേനോനുമാണ് മേയ് എട്ടിന് ശബരിമല സന്ദർശിക്കുന്നത്.
സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ അറ്റകുറ്റപ്പണിക്കായി അനുമതി തേടി ദേവസ്വം ഹൈക്കോടതിയിൽ ഹർജികൾ ഫയൽചെയ്തിരുന്നു. ഓംബുഡ്‌സ്‌മാൻ റിപ്പോർട്ടും ഫയൽ ചെയ്തിരുന്നു. തുടർന്നാണ് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതി വിലയിരുത്താൻ തീരുമാനിച്ചത്.