കണ്ണൂർ:-സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ രവീന്ദ്രകുമാര്‍ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനം ഡോ. വി ശിവദാസന്‍ എംപി ഉദ്ഘാടനം ചെയ്തു. എ വി അബ്ദുള്‍ ലത്തീഫ്, രവീന്ദ്രകുമാര്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഡോ. ശിവദാസന്‍ എം പി സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു.
സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷന്‍മാരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, വി കെ സുരേഷ്ബാബു, ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വെക്കത്താനം, ബ്ലോക്ക് പഞ്ചായത്ത അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി എം കൃഷ്ണന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാന്‍േജര്‍ എ എസ് ഷിറാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, എല്‍എസ്ജിഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത്, സീനിയര്‍ സൂപ്രണ്ടുമാരായ വി പി സന്തോഷ്‌കുമാര്‍, പി കെശാന്തി എന്നിവര്‍ സംസാരിച്ചു