കുറ്റ്യാട്ടൂർ :- 'ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം' ക്യാമ്പയിന് തുടക്കമായി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു മഴക്കാല പൂർവ്വ ശുചീകരണം എട്ടേയാറിലും, പരിസര പ്രദേശങ്ങളിലും, ചെക്കികാട് അങ്കണവാടി പരിസരത്തും അങ്കണവാടിയുടെ മുകൾഭാഗവും ശുചീകരണം നടത്തി.
മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ കുടുംബശ്രീ, പ്രവർത്തകർ സന്നദ്ധ പ്രവർത്തകർ, അങ്കണവാടി ടീച്ചർ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.