മയ്യിൽ :- 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന ലക്ഷ്യത്തിന് വേണ്ടി പോരാടി ചിക്കാഗോ തെരുവു വീഥിയിൽ രക്തസാക്ഷിത്വം വരിച്ച തൊഴിലാളികളുടെ വീരസ്മരണ പുതുക്കി ലോക തൊഴിലാളി വർഗം മെയ്ദിനം ആചരിച്ചു.
കൊളച്ചേരിമുക്കിൽ നിന്നാരംഭിച്ച് കമ്പിൽ ടൗണിൽ സമാപിച്ച മെയ്ദിന റാലിയിൽ ആയിരകണക്കിന് തൊഴിലാളികൾ അണിനിരന്നു. തുടർന്ന് കമ്പിൽ ടൗണിൽ നടന്ന പൊതുയോഗം കെ.പ്രഭാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ എം.വി ശശിധരൻ ഉദ്ഘാടനം ചെയ്തു. വെള്ളോറ രാജൻ, കെ.സി സുനിൽകുമാർ, കെ.നാണു, എ.ബാലകൃഷ്ണൻ, അരക്കൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.