സ്കൂൾകുട്ടികൾക്ക് സുരക്ഷിതമായ അധ്യയനവർഷം ഒരുക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സമയബന്ധിതമായി പൂർത്തിയാക്കണം


കണ്ണൂർ :- സ്കൂൾകുട്ടികൾക്ക് സുരക്ഷിതമായ അധ്യയനവർഷം ഒരുക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സമയബന്ധിതമായി പൂർത്തിയാക്കാൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം തീരുമാനിച്ചു. സബ് കളക്ടർ സന്ദീപ്‌കുമാറിന്റെ അധ്യക്ഷതയിലാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യുന്നതിനുള്ള യോഗം ചേർന്നത്. ഇതുവരെ സ്കൂൾതലങ്ങളിൽ സ്വീകരിച്ച നടപടികൾ കണ്ണൂർ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ.പി അംബിക യോഗത്തിൽ വിശദീകരിച്ചു. യോഗത്തിൽ കുട്ടികളുടെ സുരക്ഷ, പരിസരശുചീകരണം, പ്രവേശനോത്സവം തുടങ്ങിയകാര്യങ്ങൾചർച്ചചെയ്തു.

പൊതുവിദ്യഭ്യാസവകുപ്പിന് കീഴിൽ മൂന്ന് വിദ്യാഭ്യാസജില്ലകളിലായി 1285 സ്കൂളുകളാണ്ജില്ലയിലുള്ളത്. ജില്ലാതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ മൂന്നിന് നടക്കും. യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ,  ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ.സി. വിനോദ്,  ജില്ലാ വിദ്യാഭ്യാസ ഓഫീസർ മാർ, ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post