കൊളച്ചേരി :- കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ 33 ആം ചരമവാർഷികം പുഷ്പാർച്ചനയോടും അനുസ്മരണ പ്രഭാഷണത്തോടും കൂടി ആചരിച്ചു. കമ്പിൽ എം.എൻ ചേലേരി സ്മാരകം മന്ദിരത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അബ്ദുല്ല കൈപ്പയിൽ മുൻമണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.അച്യുതൻ, കെ.പി മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് സംസാരിച്ചു. പുഷ്പാർച്ചനയ്ക്ക് പി.പി ശാദുലി , എം.ടി അനിൽ, സി.പി മൊയ്തു, കെ.ബാബു, രജീഷ് എം.വി, അബൂബക്കർ സിദ്ദിഖ് സി.കെ, ഷജില സുമേഷ്, ജിഷ, രവീണ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി. എ.ഭാസ്കരൻ, സ്വഗതവും എം.ടി അനീഷ് നന്ദിയും പറഞ്ഞു.