അത്താഴക്കുന്നിൽ പൂട്ടിയിട്ട വീടിന് തീപിടിച്ചു

 



കക്കാട്:- അത്താഴക്കുന്ന് റഹ് മാനിയ പള്ളി- കല്ല് കെട്ട് ചിററോഡിൽ ഏറ്റു കാരൻ മുക്കിന്ന് സമീപം പൂട്ടിയിട്ട വീടിന്ന് തീപ്പിടിച്ചു. വിദേശത്തുള്ള സാദിരി ഹാജിയുടെ പൂട്ടിയിട്ട വീട്ടിലാണ് തീപിടിച്ചത് വീടിൻ്റെ സെന്റർ ഹാൾ കത്തിനശിച്ചു. തീ പടരുന്നത് കണ്ടയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. അസി. സ്റ്റേഷൻ ഓഫീസർ രമേഷിൻ്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഫയർഫോഴ്സും എത്തി തീ പൂർണ്ണമായും അണച്ചു. രാത്രി 8.30 നാണ് സംഭവം.

Previous Post Next Post