കുറ്റ്യാട്ടൂർ പഴശ്ശിയിലെ അംഗൻവാടി വർക്കർ കെ.പത്മിനിക്ക് യാത്രയയപ്പ് നൽകി


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് പഴശ്ശി സെന്റർ നമ്പർ 85 അംഗൻവാടിയിൽ നിന്ന് മുപ്പതു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വിരമിച്ച വർക്കർ കെ.പത്മിനിക്ക് യാത്രയയപ്പ് നൽകി. ALMSC അംഗം സദാനന്ദൻ വാരക്കണ്ടിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനവും ഉപഹാരസമർപ്പണവും നിർവ്വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.

എം.വി കുഞ്ഞിരാമൻ മാസ്റ്റർ, അഷറഫ് ഹാജി, വസന്തകുമാരി ടീച്ചർ, ടി.സി വിനോദ് കുമാർ, ടി.ഒ നാരായണൻ കുട്ടി, എം.വി രാമചന്ദ്രൻ, പത്മനാഭൻ മാസ്റ്റർ, കനക ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീവത്സൻ ടി.ഒ സ്വാഗതവും ആശ വർക്കർ ഷീബ നന്ദിയും പറഞ്ഞു.









Previous Post Next Post