കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടിയവരേയും അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് സി.എൻ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സാവിത്രി ടീച്ചർ അധ്യക്ഷത വഹിച്ചു.
സ്കൂളിലെ ഏക സയൻസ് ബാച്ചിൽ നിന്നും 29 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും 6 പേർ 5 വിഷയങ്ങളിലും എ പ്ലസ് നേടി. അധ്യാപകരായ പി.കെ രാജേഷ്, ഹാഷിം കാട്ടാമ്പള്ളി, എ.രമേശൻ, ബിന്ദു മാർഗരറ്റ്, ദീപ്തി സി.കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.