പഠനോത്സവത്തിന്റെ മയ്യിൽ ബ്ലോക്ക് തല ഉദ്ഘാടനം കാവിന്മൂല യൂണിറ്റിൽ വെച്ച് സംഘടിപ്പിച്ചു


മയ്യിൽ :- പഠനോത്സവത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം മയ്യിൽ മേഖലയിലെ കാവിന്മൂല യൂണിറ്റിൽ വെച്ച് സംഘടിപ്പിച്ചു. DYFI മുൻ ബ്ലോക്ക് ട്രഷറർ വി.സജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി രാജേഷ് അദ്ധ്യക്ഷനായി. SSLC, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടുന്ന കുട്ടികൾക്കുള്ള പഠനോപകരണത്തിന്റെ വിതരണവും നടന്നു.

 ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനി, DYFI ജില്ലാ കമ്മറ്റിയംഗം മിഥുൻ എ.പി, ജംഷീർ ടി.സി എന്നിവർ സംസാരിച്ചു. കെ.അഞ്ജു സ്വാഗതം പറഞ്ഞു.




Previous Post Next Post