പാലക്കാട് :- കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. മാതൃഭൂമി ന്യൂസിന്റെ പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ.വി മുകേഷ് (34) ആണ് മരിച്ചത്.
മലമ്പുഴ പനമരക്കാടിന് സമീപത്തു വെച്ച് വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.