റിയാദ് :- ഈ വർഷം ഹജ്ജ് വിസയിൽ സൗദിയിലേക്ക് വരുന്നവർക്കായി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐഡന്റിറ്റി സേവനം ആരംഭിച്ചു. മാനവികതയെ സേവിക്കുന്നതിന് ഡിജിറ്റൽ പരിവർത്തനവും സാങ്കേതികവിദ്യയും പ്രാപ്തമാക്കുന്നതിനുള്ള സൗദി സർക്കാരിെൻറ ശ്രമങ്ങളുടെ ഭാഗമായാണിത്. വിദേശകാര്യ മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം, സൗദി ഡാറ്റ ആൻറ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് തീർഥാടകർക്കുള്ള ഡിജിറ്റൽ ഐഡന്റിറ്റി വികസിപ്പിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
ഇതോടെ തീർഥാടകർക്ക് അബ്ഷിർ, തവക്കൽനാ പ്ലാറ്റ്‌ഫോമുകളിലൂടെ ഇലക്ട്രോണിക് ആയി തങ്ങളുടെ ഐഡൻറിറ്റി തെളിയിക്കാൻ കഴിയും. യാത്രയിൽ എളുപ്പം ഉപയോഗിക്കുവാനുമാകും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും അവരുടെ അനുഭവം മെച്ചപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യുന്നതിനാണ് ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഡിജിറ്റൽ ഐഡൻറിറ്റിയുടെ ആരംഭം തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിൽ ഉയർന്ന നിലവാരം കൈവരിക്കാനാകും. തീർഥാടകർ രാജ്യത്ത് താമസിക്കുന്ന സമയം അവർക്ക് നൽകുന്ന സേവനങ്ങളിൽ രാജ്യത്തെ ഡിജിറ്റൽ പരിവർത്തന രംഗത്തെ വികസനങ്ങളോടൊപ്പം മുന്നേറുന്നതിനുമാണ്.