തെരുവു നായ്ക്കളുടെ പ്രശ്‌നം ; ജില്ലാ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കും


കണ്ണൂർ :- തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേരള ഹൈക്കോടതിയെ സമീപിക്കുമെന്ന് ജില്ലാ പഞ്ചായത്ത്. 2023 ൽ പുതിയ എബിസി ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പരാതിയുണ്ടെങ്കിൽ കക്ഷികൾക്ക് അതത് ഹൈക്കോടതികളെ സമീപിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

ജില്ലയിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി ലഭ്യമായ എല്ലാ നിയമപരമായ വഴികളും പിന്തുടരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പറഞ്ഞു. ജില്ലയിൽ തെരുവുനായ്ക്കളുടെ പ്രശ്നത്തിന്റെ തീവ്രത ഏറെയാണ്. അടുത്തിടെയാണ് ഭിന്നശേഷിക്കാരനായ കുട്ടിക്ക് തെരുവു നായയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടത്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല. തെരുവു നായ ആക്രമണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ കേരള ഹൈക്കോടതിയെ ധരിപ്പിക്കാൻ സാധിക്കുമെന്ന് ദിവ്യ പറഞ്ഞു.

Previous Post Next Post