മയ്യിലിൽ പ്രാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പരത്തി


മയ്യിൽ :- മയ്യിലിൽ പ്രാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്തി പരത്തി. നിരന്തോട് കടൂർ തറക്കെ പീടികക്ക് സമീപത്തെ എം.വി പ്രദീപന്റെ വീടിന് സമീപത്തായി വിവിധയിടങ്ങളിൽ പ്രാവുകൾ പിടഞ്ഞു വീണ് ചത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് 30-ഓളം പ്രാവുകൾ പറമ്പിലും വയലുകളിലുമായി ചത്തുവീണതായി ശ്രദ്ധയിൽപെടുന്നത്. തുടർന്ന് മയ്യിൽ ഹെൽത്ത് ഇൻസ്പെക്ടർ, മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകി.

Previous Post Next Post