പാടിക്കുന്ന് രക്തസാക്ഷി ദിനാചരണം നാളെ


കരിങ്കൽക്കുഴി :- പാടിക്കുന്ന് രക്തസാക്ഷികളുടെ 74 മത് രക്തസാക്ഷി ദിനാചരണവും മോറാഴ സമര നായകൻ സഖാവ് അറാക്കൽ കുഞ്ഞിരാമൻ്റെ 43 മത് ചരമവാർഷിക ദിനാചരണവും കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ നാളെ  മെയ് 4 ശനിയാഴ്ച നടക്കും.

വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ചുവപ്പ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ബഹുജന പ്രകടനവും നടക്കും.  കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. എം.വി ജയരാജൻ CPI അസിസ്റ്റൻറ്റ് സെക്രട്ടറി എം.പ്രദീപൻ , ടി.കെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിക്കും.

Previous Post Next Post