കണ്ണൂർ :- സുന്നി മാനേജ്‌മെന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ വാർഷിക കൗൺസിൽ നടന്നു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഹകീം സഅദി ഉദ്ഘാടനം ചെയ്തു. മദ്രസകൾ മികവിൻ്റെ കേന്ദ്രങ്ങളാക്കാൻ മാനേജ്മെന്റുകൾ കൂടുതൽ സജീവമാകണമെന്നും, സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസിനനുസരിച്ച് ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ഡിജിറ്റൽ ക്ലാസ് മുറികൾ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അബ്ദുൽ ഹകീം സഅദി പറഞ്ഞു.
എസ് എം എ ജില്ലാ പ്രസിഡന്റ് അബ്ദുൽ റഷീദ് ദാരിമി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ കൗൺസിൽ നടപടികൾക്കും പുന:സംഘടനക്കും നേതൃത്വം നൽകി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ നേതാക്കളായ അലികുഞ്ഞി ദാരിമി, ഹനീഫ് പാനൂർ, സി.കെ.എം അശ്റഫ് മൗലവി,ബി എ അലി മൊഗ്രാൽ, റഫീഖ് അണിയാരം എസ് വൈ എസ് ജില്ലാ സെക്രട്ടറി നിസാർ അതിരകം, ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് വി വി അബൂബക്കർ സഖാഫി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ കല്ലായി സ്വാഗതവും അബ്ദുൽ റഹ്‌മാൻ മാസ്റ്റർ പാലത്തുങ്കര നന്ദിയും പറഞ്ഞു.
2024- 2026 കാലത്തെ ജില്ലാ കമ്മിറ്റിയായി അബ്ദുൽ റഹ്‌മാൻ കല്ലായി (പ്രസിഡന്റ്), പി കെ അബ്ദുൽ റഹ്‌മാൻ മാസ്റ്റർ പാലത്തുങ്കര (ജന. സെക്രട്ടറി, ഹാസൈനാർ ഹാജി കോളാരി (ഫൈനാൻസ് സെക്രട്ടറി), സഅദ് തങ്ങൾ ഇരിക്കൂർ പി കെ ഉമർ മുസ്ലിയാർ , മുഹ് യുദ്ധീൻ സഖാഫി മുട്ടിൽ,യഹ്കൂബ് സഅദി (വൈസ് പ്രസിഡന്റുമാർ) ഇസ്മാഈൽ കോളാരി, ഫൈളുറഹ്മാൻ ഇർഫാനി, ഇസ്മാഈൽ മാസ്റ്റർ പാനൂർ,അബ്ദുൽ റഷീദ് കടാങ്കോട് (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.