മനുഷ്യ - വന്യജീവി സംഘർഷം ; ഒമ്പത് ദ്രുത പ്രതികരണ സംഘങ്ങൾകൂടി


തിരുവനന്തപുരം :- സംസ്ഥാനത്ത് മനുഷ്യ -വന്യജീവി സംഘർഷം കൂടുതലുള്ള മേഖലകളിൽ പുതുതായി ഒമ്പത് ദ്രുത പ്രതികരണ സംഘങ്ങളെക്കൂടി (ആർ.ആർ.ടി) നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. തിരുവനന്തപുരം ഡിവിഷനിലെ പാലോട്, കൊല്ലം പുനലൂർ ഡിവിഷനിലെ തെന്മല, കോട്ടയം എരുമേലി റെയ്ഞ്ചിലെ വണ്ടൻപതാൽ, തൃശ്ശൂർ ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി, എറണാകുളം കോതമംഗലം ഡിവിഷനിലെ കോതമംഗലം, ഇടുക്കി മാങ്കുളം ഡിവിഷനിലെ മാങ്കുളം, പാലക്കാട് നെന്മാറ ഡിവിഷനിലെ കൊല്ലങ്കോട്, മലപ്പുറം നിലമ്പൂർ സൗത്ത് ഡിവിഷനിലെ കരുവാരക്കുണ്ട്, നോർത്ത് വയനാട് ഡിവിഷനിലെ മാനന്തവാടി എന്നിവയാണിവ.

ഇതിനായി ഒമ്പതു തസ്തികകൾ വീതം സൃഷ്ടിക്കും. ഒരു ആർ.ആർ.ടി യിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർമാർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരാണ് ഉണ്ടാകുക. കൂടുതൽ ആർ.ആർ.ടികൾ വരുന്നതോടെ മനുഷ്യ-വന്യജീവി സംഘർഷം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

Previous Post Next Post