നൂഞ്ഞേരി :- പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആർ.അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ് ) സ്മാരക സ്ഥാപനം നൂഞ്ഞേരി മർകസുൽ ഹുദയുടെ പതിനഞ്ചാം വാർഷിക സനദ് ദാന സമ്മേളനത്തിനും മർഹൂം ആർ ഉസ്താദ് ഇരുപത്തിമൂന്നാം ആണ്ട് നേർച്ചക്കും പ്രൗഢമായ സമാപനം. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ വിവിധ സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി. പണ്ഡിത സംഗമം അബ്ദുസമദ് ബാഖവിയുടെ അധ്യക്ഷതയിൽ അബ്ദുല്ല കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. പി.കെ ഉമ്മർ മുസ്ലിയാർ വാരം വിഷയവതരണം നടത്തി.
സി.കെ അബ്ദുൽ ഖാദർ ദാരിമി, ബഷീർ അർഷദി, മിദ് ലാജ് സഖാഫി ചോല സംസാരിച്ചു. ശിഷ്യ സംഗമം അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ മുസ്തഫ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി കുമ്മോളി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ജമാൽ കായക്കൊടി, മുഹമ്മദ് സഖാഫി പൂക്കോം, വി.സി ഇബ്രാഹിം മദനി, നാസർ ലത്തീഫി, കെ.അബ്ദുൽസലാം പങ്കെടുത്തു. ഖത്മുൽ ഖുർആൻ സംഗമത്തിന് എം.എം സഅദി (പാലത്തുംകര തങ്ങൾ) നേതൃത്വം നൽകി. ആത്മീയ സമ്മേളനം സയ്യിദ് ഷംസുദ്ദീൻ ബാ അലവി തങ്ങളുടെ അധ്യക്ഷതയിൽ ബഷീർ അർശദി ആറളം ഉദ്ഘാടനം ചെയ്തു.
ദിക്റ് ദുആ മജ്ലിസിന് സയ്യിദ് ശിഹാബുദ്ദീൻ അൽ അഹ്ദൽ മുത്തന്നൂർ തങ്ങൾ നേതൃത്വം വഹിച്ചു. അബ്ദുൽ റഷീദ് ദാരിമി, നസീർ സഅദി കയ്യങ്കോട്, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, ഇക്ബാൽ ബാഖവി വേശാല, മശ്ഹൂദ് സഖാഫി കൊട്ടപ്പൊയിൽ സുഹൈൽ സഖാഫി കൊളച്ചേരി, സവാദ് കടൂർ, അബ്ദുല്ല സഖാഫി മഞ്ചേരി, ശരീഫ് സഖാഫി കാനച്ചേരി എന്നിവർ പങ്കെടുത്തു. ഷാദുലി റാത്തീബിന് സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങൾ അടിപ്പാലം, ഹനീഫ് ഹാജി വളപട്ടണം എന്നിവർ നേതൃത്വം നൽകി