KVVES മയ്യിൽ യൂണിറ്റ് സമ്മേളനം നാളെ


മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് സമ്മേളനം നാളെ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് ആശ്രയ പദ്ധതി ധനസഹായ വിതരണവും, ചികിത്സ സഹായ വിതരണം, പ്രതിഭകൾക്ക് അനുമോദനവും മെയ് 24 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും KVVES കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ആശ്രയ പദ്ധതിയിൽ അംഗങ്ങളായ മയ്യിൽ യൂണിറ്റിലെ എൻ.ദാസൻ, പി.ദിവ്യ എന്നിവരുടെ ആശ്രിതർക്കുള്ള ഒരാൾക്ക് 10 ലക്ഷം രൂപ വീതം 20 ലക്ഷം രൂപയാണ് മരണാനന്തര ധന സഹായമായി നൽകുന്നത്.

രാജ്യസഭാഗം അഡ്വക്കേറ്റ് പി.സന്തോഷ് കുമാർ എം പി പരിപാടി ഉദ്ഘാടനം ചെയ്യും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും, കണ്ണൂർ ജില്ലാ പ്രസിഡന്റ് ആശ്രയ പദ്ധതി ചെയർമാനുമായ ദേവസ്യ മേച്ചേരി ധനസഹായം വിതരണം ചെയ്യും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ റോബർട്ട് ജോർജ്ജ്, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത എന്നിവർ വിശിഷ്ടാതിഥികളാകും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ/ മേഖല നേതാക്കളും പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. 

തുടർന്ന് 6.30 ന് യൂണിറ്റ് അംഗങ്ങൾക്ക് മാത്രമായി നടക്കുന്ന യൂണിറ്റ് സമ്മേളനവും. 2024/26 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിത് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ മയ്യിൽ യൂണിറ്റിന് കീഴിലുള്ള കടകൾ അവധിയായിരിക്കും.

Previous Post Next Post