അഴീക്കോട് :- SDPI അഴീക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായുള്ള യുവജന സമ്മര്‍ ക്യാമ്പ് "പവര്‍ ബാങ്ക്-2K24" മെയ് 23 വ്യാഴാഴ്ച കോട്ടക്കുന്ന് ഫിദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30 ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
സിലബസില്‍ മിടുക്കരാകാനും സിലബസിനപ്പുറം വായിക്കാന്‍ ശീലിക്കാനും മാറുന്ന കാലത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിത യാത്രകളെയും ലക്ഷ്യങ്ങളെയും നിര്‍ണായിക്കാനും സഹായിക്കുന്ന വിധത്തിലാണ് ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്.
15 നും 25നും വയസ്സിനിടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ക്യാമ്പിൽ പ്രവേശനം. 100 രൂപയാണ് പ്രവേശന ഫീസ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് മാത്രമായിരിക്കും അവസരം. പ്രവേശനത്തിന് 8281063944 എന്ന നമ്പറില്‍ ബന്ധപ്പെടുക.