കണ്ടക്കൈ :- ഇക്കഴിഞ്ഞ എൽ.എസ്. എസ് പരീക്ഷയിൽ കണ്ടക്കൈ എ.എൽ.പി സ്കൂളിലെ (കൊളാപ്പറമ്പ്) 8 വിദ്യാർഥികൾ ജേതാക്കളായി. അൻഷിക.വി, അക്ഷത് സായി, ഷസ്ഫ ഫാത്തിമ, വേദിക കെ. വി, ഫൈഹ ആയിഷ, ഋഷിദേവ്.പി, സായന്തന. എം, അഞ്ജിതാരാജ്. ടി എന്നിവരാണ് LSS നേടിയത്.
അൽമാഹിർ അറബിക് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽ രണ്ടാം സ്ഥാനം, അറബിക് കലോത്സവം ചാമ്പ്യൻഷിപ്പ്, ജനറൽ കലോത്സവം മൂന്നാം സ്ഥാനം, യുറീക്കാ വിജ്ഞാനോത്സവം മികച്ച വിദ്യാർത്ഥി, ശാസ്ത്ര കായിക മേളകളിൽ മികച്ച വിജയം, നിരവധി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം തുടങ്ങി ഈ വിദ്യാലയം മികവ് തെളിയിച്ചിട്ടുണ്ട്.